കാഞ്ഞങ്ങാട് ഗവ:റീജിയണല്‍ ഫിഷറീസ് ടെക്നികല്‍ ഹൈസ്കൂളില്‍ നടന്ന സര്‍ഗ്ഗ സായാഹ്നത്തിന്റെ ഉദ്ഘാടനവും ബ്ലോഗ് പ്രകാശനവും നോവലിസ്റ്റ് സുബൈദ
നിര്‍വഹിച്ചു.കുട്ടികളുടെ രചനാപരമായ സന്ദേഹങ്ങളും സാഹിത്യത്തിലെ അപചയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.
എഴുത്തിന്റെ വഴികളില്‍ കുട്ടികള്‍ക്ക് പരന്ന വായനയും ജീവിതാവബോധവും വേണമെന്ന് സുബൈദ പറഞ്ഞു.കുട്ടികളുമായി "എഴുത്തിന്റെ കാണാപ്പുറങ്ങള്‍"എന്ന
വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനാധ്യാപിക ഭാരതി.പി സ്വാഗതം പറഞ്ഞു.ലക്ഷ്മണന്‍ കെ.വി,സതീശന്‍ പി.വി,ലതിക പി എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment