Friday, 19 August 2011

ബാല്യം

നോവും വേവലും
കനവും കനിവും
ഇഴ ചെര്‍ന്നതാണെന്‍
ബാല്യം

കനിവ് വറ്റിയ
ലോകത്തിനു നേരെ
ഇന്നെന്റെ
ചോദ്യ ശരങ്ങള്‍ ..

                     രഹ്നവിനോദ്
                    ഒന്‍പതാം തരം

ലളിത ഗാനം


അനുരാഗമിന്നെന്റെ ഉള്ളില്‍
തളിരി
ട്ടു വിരിയുന്ന മലരു പോലെ
എന്നുള്ളില്‍ വിരിയുന്ന രാഗാര്‍ദ്രമെല്ലാം
തളരിതമലരായി പൊഴിഞ്ഞതല്ലേ
ഓര്‍മ്മകളെന്നുള്ളില്‍ വിടരുന്ന മാത്രയില്‍
ഓരോ പൂവിനും തളിര്‍ വിരിഞ്ഞു
നീലത്തടാകത്തിന്‍ കരയില്‍ ഞാന്‍ നിന്നു
നീലക്കടല്‍ പോലെ ഒഴുകിയെന്‍ ഗാനം
എന്നിലെ അനുരാഗ ഭാവങ്ങളില്‍ തളിരായി മലരായി
വിടര്‍ന്നു സ്നേഹം
                                  ( അനുരാഗ....)

ഒത്തിരി മോഹങ്ങള്‍ നെയ്തു ഞാന്‍
ഒത്തിരി ഭാവങ്ങള്‍ കോര്‍ത്തിണക്കി
അതിലെ മനോഹര മോഹഭാവങ്ങള്‍
അനുരാഗ കവിതകളായ്  നിറഞ്ഞു                                                                      ( അനുരാഗ....)


                     
 രഞ്ജുഷ. കെ
  പത്താം തരം

Thursday, 18 August 2011

കുട്ടികളുടെ തിരഞ്ഞെടുപ്പ്

ജനാധിപത്യത്തിന്റെ കരുത്തും അന്തസ്സും
കുട്ടികളെ പഠിപ്പിക്കുന്നതിനും അവരുടെ ഉള്ളില്‍
ജനാധിപത്യ ബോധം ഉളവാക്കുന്നതിനും ഉദ്ദേശിച്ച്
സ്കൂളില്‍ കുട്ടികളുടെ തിരഞ്ഞെടുപ്പ് നടത്തി.
പാര്‍ലമെന്റ് സംവിധാനത്തിന്റെ പ്രത്യേകതകള്‍
കുട്ടികളെ ബോധ്യപ്പെടുത്തുന്ന രീതിയിലാണ് .
തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും
നടത്തിയത്.
ഭാരതി.പി.,ലക്ഷ്മണന്‍.കെ.വി,സതീശന്‍.പി.വി, എന്നിവര്‍
നേതൃത്വം നല്‍കി.
പത്താം തരത്തില്‍ കിരണ്‍ കമലും
ഒന്‍പതാം തരത്തില്‍ സുനീറ .എസും
എട്ടാം തരത്തില്‍ രശ്മിതയും വിജയിച്ചു.സ്കൂള്‍ ലീഡറായി
കിരണ്‍ കമല്‍ തിരഞ്ഞെടുക്കപ്പെട്ടു.

Wednesday, 17 August 2011

സ്വാതന്ത്ര്യ സ്മൃതി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട്  ജി.ആര്‍.എഫ്.ടി.എച്ച്.എസ്
വിദ്യാര്‍ഥികള്‍
പ്രത്യേക പതിപ്പ്  തയ്യാറാക്കി.
കവിതകള്‍,കഥകള്‍,ചിത്രങ്ങള്‍,
ഓര്‍മ്മക്കുറിപ്പുകള്‍,
പ്രശ്നോത്തരി തുടങ്ങി വ്യത്യസ്തങ്ങളായ വിഭവങ്ങള്‍
ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനം ആചരിച്ചു

ഞങ്ങളുടെ സ്കൂളില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു.
പി.ടി.എ.പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ പ്രധാനാധ്യാപിക ഭാരതി.പി പതാക ഉയര്‍ത്തി. 

കുട്ടികളുടെ വിവിധ കലാപരിപാടികളും
അരങ്ങേറി.തുടര്‍ന്ന്  പായസ വിതരണം
.

Thursday, 11 August 2011

തിര

ആര്‍ത്തലച്ചെത്തീ
യടങ്ങുന്നു ശാന്തമായ്
എന്തോ പറയുവാനായുന്നു
വെങ്കിലും
ഗദ്ഗദം മണ്ണില്‍ ലയിക്കുന്നു
വെങ്കിലും
എണ്ണമില്ലാതെയുയരുന്നു
പിന്നെയൊടുങ്ങുന്നു
ക്ഷണികമാം ജീവിത
ചിത്രം വരച്ചിടും
പ്രത്യാശയാം തിരമാലക
ളെന്നുമേ 

     സിജി.യു
        പത്താം തരം

സര്‍ഗ്ഗ സായാഹ്നം


                    കാഞ്ഞങ്ങാട് ഗവ:റീജിയണല്‍ ഫിഷറീസ്  ടെക്നികല്‍ ഹൈസ്കൂളില്‍ നടന്ന സര്‍ഗ്ഗ സായാഹ്നത്തിന്റെ ഉദ്ഘാടനവും ബ്ലോഗ് പ്രകാശനവും നോവലിസ്റ്റ് സുബൈദ
നിര്‍വഹിച്ചു.കുട്ടികളുടെ രചനാപരമായ സന്ദേഹങ്ങളും സാഹിത്യത്തിലെ അപചയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.
                     എഴുത്തിന്റെ വഴികളില്‍ കുട്ടികള്‍ക്ക് പരന്ന വായനയും ജീവിതാവബോധവും വേണമെന്ന് സുബൈദ പറഞ്ഞു.കുട്ടികളുമായി  "എഴുത്തിന്റെ കാണാപ്പുറങ്ങള്‍"എന്ന
വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
                     പ്രധാനാധ്യാപിക ഭാരതി.പി സ്വാഗതം പറഞ്ഞു.ലക്ഷ്മണന്‍ കെ.വി,സതീശന്‍ പി.വി,ലതിക പി എന്നിവര്‍ നേതൃത്വം നല്‍കി.